അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഡിസംബര്‍ 2020 (14:16 IST)
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനിലും ക്ഷേമപെൻഷനിലും വർധന വരുത്താൻ തീരുമാനം. 100 രൂപ വർധിപ്പിക്കാനാണ്
സർക്കാർ തീരുമാനം. അടുത്ത മാസം മുതൽ വർധനവ് നിലവിൽ വരും.
പെരുമാറ്റചട്ടം പിൻവലിക്കുമ്പോൾ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനം കൂടിയാണിത്.
ഇതോടെ നിലവിലെ 1400 രൂപയുടെ
പെൻഷൻ 1500 ആയി ഉയരും. 49.44 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ 10.88 ലക്ഷം പേർക്കാണ് നൽകുന്നത്.