ജി-20 ഉച്ചകോടിയില്‍ മോഡിയുടെ താരപ്രഭ

ഓസ്‌ട്രേലിയ| vishnu| Last Modified ഞായര്‍, 16 നവം‌ബര്‍ 2014 (11:52 IST)
ജി-20 ഉച്ചകോടിയില്‍ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക്‌ ഒബാമ, ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍ ഉള്‍പ്പെടെ നാല്‍പതോളം ലോകരാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകൊടിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ദേയനായ രാഷ്ട്രത്തലവന്‍ നരേന്ദ്ര മോഡിയായിരുന്നു.

ഓസ്‌ട്രേലിയയില്‍ എത്തിയ മോദിയെ ഹസ്‌തദാനം ചെയ്തു സ്വീകരിച്ച ടോണി ആബട്ടിനെ മോദി ആലിംഗനം ചെയ്‌തത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. 'ജി20 യിലെ ഏറ്റവും താര്യമൂല്യമുള്ള നേതാവ്‌' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌.

ഉച്ചകോടിയില്‍ ഒബാമ ഉള്‍പ്പടെയുള്ളവര്‍ മോദിയുമായി സൗഹൃദം പങ്കിടാന്‍ പ്രത്യേകം സമയം കണ്ടെത്തുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്‌ തുടങ്ങിയവരും മോഡിയോട് കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ പരിശ്രമിച്ചു. വരും കാണാനും ഒപ്പം നില്‍ക്കാനും ആഗ്രഹിക്കുന്ന നേതാവെന്നുമാണ് മോഡിയെ ഓസ്ട്രേലിയന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :