ന്യുഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (12:00 IST)
രാജ്യത്ത് വില്‍ക്കപ്പെടുന്ന പായ്ക്കറ്റ് പാല്‍, കുപ്പിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയുള്‍പ്പെടെയുള്ള പായ്ക്കറ്റ് ഭക്ഷ്യ വസ്തുക്കളില്‍ വ്യാപകമായി മായം കലര്‍ന്നതായി സംശയം വന്നതിനേ തുടര്‍ന്ന് രാജ്യത്ത് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇത്തരം പായ്ക്കറ്റ് ഉത്പന്നങ്ങളിളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റാന്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.
രാജ്യമെമ്പാടും ലഭ്യമാകുന്ന പായ്ക്കറ്റ് പാല്‍, വെള്ളം, എണ്ണ എന്നിവയുടെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് സമഗ്ര പരിശോധന നടത്തണം. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ കാര്യത്തില്‍ ഗുരുതരമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും വിലയിരുത്തണമെന്നും അടുത്തകാലത്ത് ചേര്‍ന്ന ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റിന്റെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
അടുത്തകാലത്ത് യു.പിയില്‍ നിന്നുള്ള മദര്‍ ഇന്ത്യ പായ്ക്കറ്റ് പാലില്‍ സോപ്പിന്റെ അംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുയര്‍ന്നു. ഇതോടെയാണ് എളുപ്പത്തില്‍ മായം കലര്‍ത്താന്‍ കഴിയുന്ന പായ്ക്കറ്റ് പാലും കുപ്പിവെള്ളവും ഭക്ഷ്യ എണ്ണയും രാജ്യവ്യാപകമായി പരിശോധനയ്ക്ക്
എഫ്എസ്എസ്എഐ നിര്‍ദേശം നല്‍കിയത്.