സൂപ്പർഹിറ്റ് സംവിധായകൻറെ ഭാര്യയും മകളും തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു, ഞെട്ടലിൽ സിനിമാലോകം

എമിൽ ജോഷ്വ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (20:37 IST)
ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻറെ ഭാര്യയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു. സംവിധായകൻ സന്തോഷ് ഗുപ്‌തയുടെ ഭാര്യ അഷ്‌മിത ഗുപ്‌തയും മകൾ സൃഷ്‌ടി ഗുപ്‌തയുമാണ് ജീവനൊടുക്കിയത്.

അന്ധേരിയിലെ ഡി എൻ നഗറിലുള്ള ഫ്‌ളാറ്റിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്‌മിത അതിനുമുമ്പേ മരണത്തിന് കീഴടങ്ങിയിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ സൃഷ്‌ടി പിന്നീടും മരിച്ചു.

ഏറെനാളായി വൃക്ക സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു അഷ്‌മിത. ഈ കാരണത്താൽ അഷ്മിതയും സൃഷ്‌ടിയും ഏറെ മാനസികസംഘർഷം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :