പെരുമ്പാവൂരിൽ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പിടിയിലായ പ്രതികൾക്ക് തീവ്രവാദബന്ധമെന്ന് സൂചന

പെരുമ്പാവൂരില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചന.

കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (07:31 IST)
പെരുമ്പാവൂരില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന് തീവ്രവാദ ബന്ധമുള്ളതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിലായി. ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റെവിട നസീറുമായി ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൂടാതെ കളമേശരി ബസ് കത്തിക്കൽ കേസിലും ഇവർ പ്രതികളാണ്. പെരുമ്പാവൂർ ഡിവൈഎസ്പി എസ് സുദർശനന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

കഴിഞ്ഞ ദിവസമാണ് ഇവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുൽ ഹാലിമാണ് അറസ്റ്റിലായ നാലുപേരില്‍ ഒരാൾ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദീഖിന്റെ വീട്ടിൽ മോഷണം നടന്നത്. വിജിലൻസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ചാണ് എട്ടംഗ സംഘം സിദ്ദീഖിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണവും 25,000 രൂപയും മൊബൈൽ ഫോണുകളും കവർന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :