സുക്കര്‍ബര്‍ഗ് ഒക്ടോബറില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:44 IST)
ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം
9-10 തീയതികളില്‍ ഇന്ത്യയില്‍. സന്ദര്‍ശനവേളയില്‍ സുക്കര്‍ബര്‍ഗ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായും കൂടികാഴ്ച നടത്തും.

ന്യൂ‌ല്‍ഹിയില്‍ നടക്കുന്ന ആദ്യ ഇന്റര്‍നെറ്റ് ഡോട്ട് ഒ.ആര്‍.ജി ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സൂക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തുന്നത്.സുക്കര്‍ബര്‍ഗിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ വന്‍കിട കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. ഇത് കൂടാതെ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും.ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :