ഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (14:57 IST)
പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. പുതിയതായി വരാന്‍ പോകുന്ന നിയമപ്രകാരം രാജ്യത്ത് പരിസ്ഥിതി നിയമം ലംഘിച്ചാല്‍ പരമാവധി 20 കോടി രൂപ വരെ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. നിയമത്തിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇനിയും രണ്ട് ദിവസത്തെ സമയം കൂടി മാത്രമേയുള്ളു.
നിലവില്‍ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം പരിസ്ഥിതി നിയമ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശിക്ഷ.
ഇത് ഭേദഗതി ചെയ്ത് ക്വാറി -ഖനനം മേഖലകളേക്കൂടി നിയമത്തിന്റെ കര്‍ശന പരിധിയില്‍ എത്തിച്ചിട്ടുണ്ട്.
കരട് നിയമപ്രകാരം അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴയീടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടയ്‌ക്കേണ്ടി വരിക. അതേസമയം ഇത്തരം കേസുകള്‍ നിരീക്ഷിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റി രൂപീകരിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവയ്ക്കുകയും വേണം.