ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (14:55 IST)
ന്യൂഡൽഹി: കൊവിഡ് കാലത്ത് ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഉടൻ വാർദ്ധക്യ കാല
പെൻഷൻ നൽകണമെന്ന് സുപ്രീം കോടതി.ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അവ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം.മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍ , പി പി ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍ എന്നിവ ഉറപ്പാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു.