സമൂഹ മാധ്യമ വിലക്ക് നിർബന്ധിത ജാമ്യവ്യവസ്ഥയാകുന്നു

അഭിറാം മനോഹർ| Last Modified ശനി, 11 ജൂലൈ 2020 (12:38 IST)
രാജ്യത്ത് നിർബന്ധിത ജാമ്യ വ്യവസ്ഥയായി സാമൂഹിക മാധ്യമങ്ങൾ വിലക്കുന്നത് സുപ്രീം കോടതിയുടെ പരിഗണനയിൽ. വിലക്ക് നിർബന്ധിത ജാമ്യ വ്യവസ്ഥയായി പരിഗണിക്കാമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. ഇപ്പോൾ നിർദേശം ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.

ഏതെങ്കിലും കേസിൽ അറസ്റ്റിലാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാക്കുന്ന വരെയോ ശിക്ഷ കഴിയുംവരെയോ വിലക്ക് ഏർപ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.സമൂഹ മാധ്യമങ്ങളിലെ വിലക്ക് കഠിനമായ കാര്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കറിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :