നോട്ട് പ്രതിസന്ധി അവസാനിക്കുന്നില്ല; നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനയെ ഉപയോഗിക്കും; പ്രസുകളില്‍ നിന്ന് പണമെത്തിക്കാന്‍ നിലവില്‍ വേണ്ടത് 21 ദിവസം

നോട്ട് വിതരണം വേഗത്തിലാക്കാന്‍ വിമാനങ്ങള്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (10:55 IST)
ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തിക്കുന്നതിന് വ്യോമസേനയെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നോട്ട് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്. പ്രിന്റെ ചെയ്യുന്ന പ്രസുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ 21 ദിവസമെടുക്കും. ഈ സാഹചര്യത്തിലാണ് ഹെലികോപ്‌ടറുകളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിമാനങ്ങളും ഹെലികോപ്‌ടറുകളും ഉപയോഗിക്കുന്നതോടെ പ്രിന്റ് ചെയ്യുന്ന പ്രസുകളില്‍ നിന്ന് നോട്ടുകള്‍ ആറുദിവസം കൊണ്ട് ബാങ്കുകളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന വിതരണ കേന്ദ്രങ്ങളില്‍ നോട്ടുകള്‍ എത്തിക്കുന്നതിന് നാവികസേനയുടെ സേവനങ്ങളെ ഉപയോഗപ്പെടുത്താനാണ് നീക്കം.

രാജ്യത്തെ നഗരങ്ങളില്‍ അടുത്ത ആഴ്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ നാവികസേനയുടെ സേവനങ്ങള്‍ ഉപയോഗിച്ച് ഗ്രാമങ്ങളിലേക്ക് പണമെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനുവരി 15 നോട്ട് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :