ഡല്‍ഹി ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 10 മെയ് 2021 (12:39 IST)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജന്മാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവരില്‍ 12 പേര്‍ ഇപ്പോള്‍ത്തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓ.പി. വിഭാഗം അടച്ചുപൂട്ടി. കഴിഞ്ഞ 27 വര്ഷങ്ങളായി സരോജ് ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഡോ.എ.കെ.റാവത്ത് എന്ന മുതിര്‍ന്ന സര്‍ജനാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്.

ഇതിനൊപ്പം ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലും ആശുപത്രി ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഡല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ 26 കാരനായ ഒരു ഡോക്ടര്‍ കോവിഡ്
ബാധിച്ചു മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :