കോവിഡ് കേസില്‍ അമിത ഫീസ്: ആശുപത്രിക്കെതിരെ കേസെടുത്തു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 10 മെയ് 2021 (12:15 IST)
കൊച്ചി: കോവിഡ് രോഗിയുടെ ചികിത്സയ്ക്കായി അമിത ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ടു ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ആലുവാ ഈസ്‌റ് പൊലീസാണ് കേസെടുത്തത്.

രോഗികളില്‍ ഇന്ന് ഫീസ് നിരക്ക് മറച്ചു വച്ച് എന്നും അമിത ഫീസ് ഈടാക്കി എന്നുള്ളതിനുമാണ് കേസ്. ഇതിനൊപ്പം ആശുപത്രിക്കെതിരെ അന്വേഷണം നടത്താനാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇവിടെ ചികിത്സയ്ക്കെത്തിയ ഒരു രോഗിയില്‍ നിന്ന് അഞ്ചു ദിവസത്തെ പി.പി.ഇ കിറ്റിനുള്ള ഫീസ് ഇനത്തില്‍ 37350 രൂപ വാങ്ങിയിരുന്നു. ഇതിനൊപ്പം അന്‍സന്‍ എന്ന മറ്റൊരു രോഗിയില്‍ നിന്ന് പി.പി.ഇ കിറ്റിനുള്ള ഫീസ് ആയി 44000 രൂപയും വാങ്ങിയിരുന്നു.

ഇത് കൂടാതെ തൃശൂര്‍ സ്വദേശി ബീപാത്തു എന്ന സ്ത്രീ കോവിഡ് ബാധിച്ച് അഞ്ചു ദിവസം ഈ ആശുപത്രിയില്‍ കിടക്കുകയും അഞ്ചാം ദിവസം ഇവര്‍ മരിക്കുകയും ചെയ്തു. ഇതില്‍ പി.പി.ഇ കിറ്റിനുള്ള ബില്‍ തുകയായി 37352 രൂപയാണ് ചാര്‍ജ്ജ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :