അമർനാഥില്‍ മേഘവിസ്ഫോടനം; മിന്നൽപ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു

ബാല്‍താല്‍| VISHNU N L| Last Updated: ശനി, 25 ജൂലൈ 2015 (10:46 IST)
ജമ്മു കാശ്മീരിലെ ബാൽതാലിലുള്ള അമർനാഥ് ബേസ് കാന്പിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
അപ്രതീക്ഷിതമായ വെളളപ്പൊക്കം മൂലമുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ക്ക്‌ പരുക്കു പറ്റിയതായും ജമ്മുവില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, അമര്‍നാഥ്‌ തീര്‍ഥാടകര്‍ സുരക്ഷിതരാണ്‌.

പതിമൂന്ന് വയസുള്ള ഒരു പെൺകുട്ടിയും പന്ത്രണ്ട് വയസുള്ള ആൺകുട്ടിയുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ന്‌ വെളുപ്പിനാണ്‌ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 11 പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ ഹെലികോപ്‌ടറിന്റെ സഹായത്തോടെയാണ്‌ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്‌.

അപ്രതീക്ഷിത വെളളപ്പൊക്കത്തെ തുടര്‍ന്ന്‌ ശ്രീനഗര്‍-ലേ ദേശീയപാത അടച്ചിട്ടതിനാല്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. 780 പേരെ സൈനിക കാന്പിലേക്ക് മാറ്റിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :