ന്യൂഡല്‍ഹി|
Last Modified വെള്ളി, 28 നവംബര്‍ 2014 (12:10 IST)
കള്ളപ്പണം വെളുപ്പിക്കാന്‍ രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ സഹായിക്കുന്നു. കോബ്ര പോസ്റ്റ് എന്ന വെബ് പോര്‍ട്ടലാണ് ഇത് സ്ഥിരീകരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 35 ഓളം
റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ മേധാവികള്‍ പണം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍
വില്‍ക്കുന്ന വസ്തുവിന്റെ വിലയുടെ പത്ത് മുതല്‍ തൊണ്ണൂറ് ശതമാനം വരെ കള്ളപ്പണമായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്നാണെങ്കില്‍ പണം ഹവാല വഴി സ്വീകരിക്കാമെന്നും കമ്പനികള്‍ സമ്മതിച്ചതായി കോബ്ര പോസ്റ്റ് പറയുന്നു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ഉന്നതര്‍ മുതല്‍
താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ വരെ ഓപ്പറേഷന്‍ നിഞ്ജ എന്ന പേരില്‍ നടത്തിയ സിറ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങളില്‍
പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.