ജുവലറിയില്‍ സ്വര്‍ണ്ണക്കവര്‍ച്ച: സ്ത്രീ പിടിയില്‍

 സ്വര്‍ണ്ണക്കവര്‍ച്ച , സ്ത്രീ പിടിയില്‍ , മുക്കുപണ്ടം , സിസിടിവി
കൊല്ലം| jibin| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (16:20 IST)
സ്വര്‍ണ്ണം വാങ്ങാനെത്തിയ ശേഷം മുക്കുപണ്ടം ഉപേക്ഷിച്ച് രണ്ട്‌ പവന്‍റെ ആഭരണവുമായി കടന്ന സ്ത്രീ പൊലീസ്‌ പിടിയിലായി. കിളികൊല്ലൂറ്‍ ചാത്തിനാംകുളം തെക്കേത്തടത്തില്‍ കാഞ്ഞിരക്കാട്ട്‌ തൊടിയില്‍ വീട്ടില്‍ ആമിനത്ത്‌ എന്ന 39 കാരിയാണ്‌ പൊലീസ്‌ വലയിലായത്‌.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്‌ യുവതിയെ തിരിച്ചറിഞ്ഞത്. കൊട്ടിയത്തുള്ള ഒരു ജുവലറിയില്‍ നിന്ന് കഴിഞ്ഞ ഇരുപത്താറിനായിരുന്നു സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന വന്ന് ആഭരണങ്ങള്‍ പരിശോധിക്കുകയും ധരിച്ചിരുന്ന മുക്കുപണ്ടം ഊരി വച്ചശേഷം രണ്ട്‌ പവന്‍ അപഹരിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റോക്ക്‌ പരിശോധിച്ചപ്പോഴായിരുന്നു മുക്കുപണ്ടം കണ്ടെത്തിയതും തുടര്‍ന്ന് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയതും.

2009 ലും ഇവര്‍ ഇതുപോലെ തന്നെ കൊട്ടിയത്ത്‌ മറ്റൊരു ജുവലറിയില്‍ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ അറിയിച്ചു. അപഹരിച്ച സ്വര്‍ണ്ണം പിന്നീട്‌ ഒരു സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. ചാത്തന്നൂര്‍ എസി മധുസൂദനണ്റ്റെ നിര്‍ദ്ദേശ പ്രകാരം കൊട്ടിയം സിഐ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പ്രതിയെ വനിതാ പൊലീസിന്റെ സഹായത്തോടെ പിടിച്ചത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :