ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (20:55 IST)
വാഹന വിപണിക്ക് എക്സൈസ്
തീരുവയിൽ നൽകിവന്ന ഇളവ് തുടരേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ പുതുവർഷത്തിൽ വാഹന വിലയില്‍ വര്‍ദ്ധന ഉണ്ടാകും. ജനുവരി ഒന്നു മുതൽ കാർ, എസ്യുവി, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ വിലയിലാണ് മാറ്റം വരാന്‍ കളമൊരുങ്ങുന്നത്.
മുൻ യുപിഎ സർക്കാരാണ് ഫെബ്രുവരിയിലെ ഇടക്കാല ബഡ്‌ജറ്റിൽ വാഹനങ്ങൾക്ക് തീരുവ ഇളവ് അനുവദിച്ചത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ മേയ് മാസത്തിൽ അധികാരത്തിൽ വന്നപ്പോൾ തീരുവയിലെ ഇളവ് ഡിസംബർ 31വരെ നീട്ടി. ഇനി വാഹനങ്ങൾക്കുള്ള തീരുവ ഇളവ് തുടരേണ്ടത് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വാഹന വിലയില്‍ വര്‍ദ്ധന ഉണ്ടാകുന്നത്.
തീരുവയിലെ ഇളവ് തുടർന്നില്ലെങ്കിൽ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് കാർ നിർമ്മാതാക്കൾ സർക്കാരിനെ അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ കേന്ദ്രം തയ്യാറായില്ല. ഇതോടേ വാഹന പ്രേമികള്‍ക്ക് കടുത്ത നിരാശയാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.