ആരോഗ്യനില തൃപ്തികരമായാല്‍ നാവികന്‍ തിരികെയെത്തുമെന്ന് ഇറ്റലി

റോം| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (17:48 IST)
കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ലത്തോറെ മാസിമിലാനോയുടെ ആരോഗ്യനില തൃപ്തികരമായാല്‍ ഇന്ത്യയില്‍ തിരികെയെത്തുമെന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രി പാവ്‌ലോ ജെന്റിലോണി .നാവികന്റെ ആരോഗ്യകാര്യങ്ങള്‍ ഇറ്റലിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന്
ജെന്റിലോണി പറഞ്ഞു.

നേരത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോകാന്‍
ലത്തോറെ മാസിമിലാനോയ്ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി മധ്യത്തോടെ ഇന്ത്യയിലെത്തണമെന്നാണ് അദ്ദേഹത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ചികിത്സാവശ്യങ്ങള്‍ക്കായി നാലു മാസത്തെ സമയം കൂടി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് നിരാകരിക്കുകയായിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :