എയർഫോഴ്‌സ് വണ്ണിനോട് കിടപിടിക്കും: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാൻ പുതിയ ബോയിങ് 777

അഭിറാം മനോഹർ| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:08 IST)
പ്രധാനമന്ത്രി, രാഷ്ട്രപതി,ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്ക് പ്രത്യേക വിമാനം. പ്രത്യേകമായി രൂപകൽപന ചെയ്‌ത എയർ ഇന്ത്യ വണിന്റെ ആദ്യ ബോയിങ് 777 വിമാനം ഇന്ന് ന്യൂഡൽഹിയിൽ എത്തും. രണ്ട് ബോയിങ് ജെറ്റുകളിൽ ആദ്യത്തേതാണ് ഇന്ന് 3 മണിക്ക് ഡൽഹിയിൽ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവർക്ക് മാത്രമായാണ് ഈ വിമാനം ഉപയോഗിക്കപ്പെടുക. എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇതുവരെ ഉപയോഗിച്ചിരുന്നത്.
മിസൈൽ ഭീഷണികളെ നേരിടാനുള്ള പ്രതിരോധ സംവിധാനം കൂടിയുള്ളതാണ് ബോയിങ് 777 വിമാനങ്ങൾ. ലാർജ് എയർ ക്രാഫ്‌റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷറുകൾ,സ്വയം സംരക്ഷിത സ്യൂട്ടുകൾ എന്നിവ വിമാനത്തിലുണ്ട്.

അശോക ചിഹ്നത്തിനൊപ്പം ഭാരത്,ഇന്ത്യ എന്ന് വിമാനത്തിൽ എഴുതിയിട്ടുണ്ടാകും. വിശാലമായ ഓഫീസ്,മീറ്റിങ് റൂമുകൾ,ആശയവിനിമയ സംവിധാനങ്ങൾ,മെഡിക്കൽ സൗകര്യം എന്നിവ വിമാനത്തിലുണ്ട്. സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ച ബോയിങ് 777 യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്‌സ് വണ്ണുമായി കിടപിടിക്കുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :