ബീഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായേക്കും

പട്ന| VISHNU N L| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (14:17 IST)
നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യ പ്രതിജ്ഞ ചെയ്തത്. ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.

ആദ്യ ഘട്ടത്തില്‍ 28 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയതത്. ആര്‍ജെഡിയും ജെഡിയുവും പന്ത്രണ്ട് പേര്‍ വീതവും കോണ്‍ഗ്രസിന്റെ നാലുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുന്നതിന്റെ സൂചനയായാണ് പട്നയിലെ സത്യപ്രതിജ്ഞ ചടങ്ങ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രതിപക്ഷ കക്ഷികളിലെ ദേശീയ നേതാക്കളെല്ലാം തന്നെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ബിജെപി ഇതര രാഷ്ട്രീയ കക്ഷികളിലെ നേതാക്കള്‍ എത്തിയിരുന്നു. രണ്ടേമുക്കാല്‍ ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലാണ് സമ്മേളന വേദി നിര്‍മ്മിച്ചത്. ഏകദേശം രണ്ടുലക്ഷം അളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

മന്ത്രിസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കായിരിക്കും മുന്‍‌തൂക്കം. ഏറ്റവും കൂടുതല്‍ എം‌എല്‍‌എമാര്‍ ആര്‍‌ജെഡിക്കാണ്. അഞ്ച് എം‌എല്‍‌എമാര്‍ക്ക് ഒരു മന്ത്രി എന്നതാണ് സഖ്യത്തിന്റെ ഫോര്‍മുല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :