മുതിര്‍ന്ന നേതാക്കളോട് മോഡിയും അമിത് ഷായും മാപ്പ് ചോദിക്കണം: ശത്രുഘൻ സിൻഹ

ബീഹാര്‍ തെരഞ്ഞെടുപ്പ് , ശത്രുഘൻ സിൻഹ , അമിത് ഷാ , എൽകെ അദ്വാനി , നരേന്ദ്ര മോഡി
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (11:35 IST)
ബീഹാര്‍ നിയമസഭ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പാർട്ടി എംപി വീണ്ടും. ബീഹാര്‍ തോല്‍വിക്ക് കാരണമായ മോഡിയും അമിത് ഷായും ഉത്തരവാദിത്വം ഏറ്റെടുത്തു വിശദീകരണം നൽകണം. മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനിയ‌ടക്കമുള്ള പാർട്ടിയുടെ സ്ഥാപക നേതാക്കളോട് ഇരുവരും മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

നേതൃനിരയിൽ ഒതുക്കപ്പെട്ട എൽ.കെ.അദ്വാനിയ‌ടക്കമുള്ള പാർട്ടിയുടെ സ്ഥാപക നേതാക്കളെ ആരും മറക്കാന്‍ പറ്റില്ലെന്നും
സിൻഹ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങാന്‍ കാരണം മോഡിയും അമിത് ഷായുമാണ്. അതിനാല്‍ ഇരുവരും വിശദീകരണം നല്‍കണമെന്നും പാർട്ടി എംപി ആവശ്യപ്പെട്ടു.

ബീഹാര്‍ തോല്‍വിയുടെ ക്രെഡിറ്റ് പൂ‌ർണമായും മോഡിക്കും അമിത് ഷായ്‌ക്കും ആണെന്നു ശത്രുഘൻ സിൻഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്‌താവനകള്‍ നടത്തിയിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ നേത്രത്വം തയാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :