മദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും

സുപ്രീംകോടതി , പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി , സുപ്രീംകോടതി
കൊല്ലം| jibin| Last Modified വെള്ളി, 22 മെയ് 2015 (08:31 IST)
സുപ്രീംകോടതി നല്‍കിയ അഞ്ചു ദിവസത്തെ ജാമ്യത്തില്‍ കേരളത്തില്‍ എത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി
ഇന്നു ബംഗളൂരുവിലേക്കു മടങ്ങും. രാത്രി ഒമ്പതു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണു മദനി തിരികെ പോകുന്നത്. മദനിക്കൊപ്പം ഭാര്യ സൂഫിയയും ഇളയ മകന്‍ സലാഹുദീന്‍ അയൂബിയും ബംഗലുരുവിലേക്ക് പോകും.

ചികിത്സയിലുളള അമ്മയെ കാണാന്‍ സുപ്രിംകോടതി അനുമതിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മദനി കേരളത്തിലെത്തിയത്. അഞ്ചു ദിവസത്തേക്ക് കേരളത്തിലെത്താന്‍ സുപ്രീംകോടതി നല്‍കിയ അനുമതിയാണ് ഇന്ന് അവസാനിക്കുന്നത്. അന്‍വാര്‍ശേരിയില്‍ ജുമാ നമസ്കാരത്തിനു ശേഷം പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം ഉച്ചകഴിഞ്ഞു മൂന്നിനാണ് തിരിക്കുക. തുടര്‍ന്ന് ആഞ്ഞിലിമൂട്, കാരാളിമുക്ക്, പടപ്പനാല്‍, ചേനങ്കരമുക്ക്, പുത്തന്‍ചന്ത വഴി ടൈറ്റാനിയം ജംഗ്ഷനിലെത്തി ദേശീയപാത വഴിയാണു തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുന്നത്.

കേരളത്തിലെത്തിയ അഞ്ചു ദിവസവും മദനി അന്‍വാര്‍ശേരിയില്‍ തന്നെയായിരുന്നു. കൂടുതല്‍ സമയവും മദനി പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാരും മദനിയെ സന്ദര്‍ശിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :