വിവാഹിതയായ സ്ത്രീ ഒളിച്ചോടിയത് 25 തവണ; സ്വീകരിക്കാന്‍ എപ്പോഴും ഭര്‍ത്താവ് തയ്യാര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (17:14 IST)
വിവാഹിതയായ സ്ത്രീ ഒളിച്ചോടിയത് 25 തവണ. എന്നാല്‍ സ്വീകരിക്കാന്‍ എപ്പോഴും ഭര്‍ത്താവ് തയ്യാണുമാണ്. അസമിലെ വളരെ വിചിത്രമായ സംഭവം ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസാമിലെ ദിംഗ്ലക്കര്‍ ഗ്രാമത്തിലാണ് സംഭവം. മൂന്ന് മക്കളുള്ള സ്ത്രീയാണ് പത്തുവര്‍ഷത്തിനിടെ 25 പുരുഷന്മാരോടൊപ്പം ഒളിച്ചോടിയത്. ഡ്രൈവറാണ് ഇവരുടെ ഭര്‍ത്താവ്.

ഇവരുടെ ഇളയ കുട്ടിക്ക് മൂന്നുമാസം മാത്രമാണ് പ്രായം. ഒളിച്ചോടി ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവരുകയാണ് ഇവരുടെ പതിവ്. ഇത്തവണ ഗ്രാമത്തിലെ ഒരു യുവാവിനോടുകൂടിയാണ് ഒളിച്ചോട്ടം. ഗ്രാമത്തിലെ പലപുരുഷന്മാരോടും ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :