പെണ്‍കുഞ്ഞുങ്ങള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കെജ്‌രിവാള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (13:59 IST)
ഡല്‍ഹിയില്‍ പെണ്‍കുഞ്ഞുങ്ങള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

തുടര്‍ച്ചയായി ബലാത്സംഗം ഉണ്ടാകുന്നത് ഏറെ നാണക്കേടും ആശങ്കയുമുണ്ടാക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനന്‍റ് ഗവര്‍ണറും എന്താണ് ചെയ്യുന്നത്. സുരക്ഷ ഒരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. പൊലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ വിട്ടു നല്‍കണമെന്നാണ് ഡല്‍ഹിയിലെ എ എ പി സര്‍ക്കാരിന്റെ ആവശ്യം.

രണ്ടരയും അഞ്ചും വയസുള്ള പെണ്‍കുട്ടികളായിരുന്നു കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ഗുരുതരമായി മുറിവേറ്റ കുട്ടികള്‍ അപകട നിലയിലാണ്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ട മാനഭംഗത്തിന് ഇരയാവുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :