സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 നവംബര്‍ 2023 (13:01 IST)
ഡല്‍ഹിയില്‍ നേരിയ മഴ ലഭിച്ചതോടെ വായുമലിനീകരണതോതില്‍ ചെറിയ മാറ്റം വന്നു. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴപെയ്തത്. ഇതോടെ വിഷ വായുവിന്റെ അളവ് അല്പം കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐഐടിയുടെ സഹായത്തോടെ കൃത്രിമ മഴ പെയ്ക്കാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് നേരിയ മഴ ലഭിച്ചത്.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന അന്തരീക്ഷത്തിലെ മലിനീകരണ തോതിന്റെ നൂറു മടങ്ങാണ് ഡല്‍ഹിയിലെത്. കഴിഞ്ഞ ഒരാഴ്ചയായാണ് മലിനീകരണം ഇത്രയധികം രൂക്ഷമായത്. ഡല്‍ഹിയിലെ വായു ഗുണനിലവാരം നിലവില്‍ 407 ആണ്.