വ്യോമസേനയ്ക്ക് ഇനി തേജസിന്റെ കരുത്ത്

വ്യോമസേന, തേജസ് യുദ്ധവിമാനം,ഇന്ത്യ
ബംഗളൂരൂ| vishnu| Last Updated: ശനി, 17 ജനുവരി 2015 (16:44 IST)
മൂന്ന് പതിറ്റാണ്ടുകള്‍ അതായിരുന്നു സ്വന്തമായി ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഇന്ത്യന്‍ സ്വപനത്തിന്റെ കാലയളവ്. പദ്ധതി തയ്യാറാക്കിയതിന് ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വ്യോമസേനയ്ക്ക് തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്‌റ്റ് (എല്‍.സി.എ) ഇനത്തില്‍പെട്ട തേജസ് യുദ്ധവിമാനങ്ങള്‍ സ്വന്തമായി. 1983ലാണ് എല്‍.എ.സി വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കാലപ്പഴക്കമേറിയ മിഗ് 21 വിമാനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാനുള്ളതാണ് ഈ വിമാനങ്ങള്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് എല്‍.എ.സി വിമാനങ്ങളുടെ നിര്‍മാണം നീണ്ടുപോയി.

എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ 2014 ഒക്ടോബര്‍ ഒന്നിന് വ്യോമസേനയില്‍ നിന്ന് വിരമിച്ച എയര്‍ കോമ്മഡോര്‍ കെഎ മുത്താനയുടെ നേതൃത്വത്തില്‍ ആദ്യമായി തേജസോടെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ ആകാശത്തേക്ക് പറന്നത്. വിജ്യകരമായി പരീക്ഷണ പറക്കല്‍ നടന്നതോടെ തണുത്ത കാലാവസ്ഥയിലെ യാത്ര, യുദ്ധസാമഗ്രികളുടെ വാഹക ശേഷി, ആയുധങ്ങളുടെ കൈമാറ്റം, റഡാര്‍ മുന്നറിയിപ്പ് സംവിധാനം, ചൂട് കാലാവസ്ഥയില്‍ മിസൈലുകള്‍ തൊടുക്കുന്നത് അടക്കമുള്ള പരിശോധനകള്‍ ലേ, ജാംനഗര്‍, ജെയ്സല്‍മേര്‍, ഉത്തരാലയ് ഗ്വാളിയോര്‍, പത്താന്‍കോട്ട്, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണ പറക്കലില്‍ നടത്തി കുറ്റമറ്റതാണെന്ന് ഉറപ്പാക്കി.

ഇതോടെ തേജസിനെ വ്യോമസേനയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. 2017-18 കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള 20 വിമാനങ്ങള്‍ നിര്‍മ്മിച്ച് വ്യോമസേനയ്ക്ക് കൈമാറും. 17,000 കോടി രൂപയുടെ പദ്ധതിയാണിത്. ഈ 20 വിമാനങ്ങള്‍ ചേര്‍ത്ത് ഒരു സ്ക്വാഡ്രണ്‍ രൂപീകരിക്കാനാണ് വ്യോമസേനയുടെ ലക്ഷ്യം. വിമാനത്തിന്റെ ഔദ്യോഗിക ഏറ്റുവാങ്ങല്‍ നടന്നുകഴിഞ്ഞു. തികച്ചും ലളിതമായ ചടങ്ങിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും എയര്‍ ചീഫ് മാര്‍ഷല്‍ അനൂപ് റാഹയും വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് വിമാനങ്ങള്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ തേജസിന് അന്തിമ പറക്കലിനുള്ള അനുമതി അടുത്ത വര്‍ഷത്തോടെ മാത്രമെ ലഭിക്കുകയുള്ളൂ. അപ്പോഴേക്കും വിമാനം പൂര്‍ണ്ണ സജ്ജമാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :