അഗര്‍ത്തലയില്‍ സംഘര്‍ഷം; ബിഎസ്എഫ് ജവാനുള്‍പ്പെടെ രണ്ടു മരണം

അഗര്‍ത്തല| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (12:31 IST)
ത്രിപുരയിലെ രാജ്യാന്തര അതിര്‍ത്തിയ്ക്കു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരു ബിഎസ്എഫ് ജവാനും നാട്ടുകാരനും കൊല്ലപ്പെട്ടു.

പ്രദേശവാസികള്‍ അതിര്‍ത്തിയ്ക്കു സമീപത്തേക്കു പോകുന്നത് തടയുകയും നാട്ടുകാരെ പിരിച്ചുവിടാന്‍ വെടിയുതിര്‍ക്കുകയും ചെയ്ത ജവാനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബി‌എസ്‌എഫ് പറയുന്നത്.

ജവാന്റെ ആയുധങ്ങളും സംഘം കവര്‍ന്നതായാണ് വിവരം. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജവാന്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം. ഇയാളുടെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തേ തുടര്‍ന്ന് അഗര്‍ത്തലയില്‍ സംഘര്‍ഷം തുടരുകയാണ്.
പോലീസ് മേഖലയില്‍ രാത്രി പട്രോളിംഗ് നടത്തി. ബിഎസ്എഫ് മേധാവി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :