ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 21 ജൂലൈ 2015 (14:17 IST)
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ വിതരണം ചെയ്യാന്‍ ആധാര്‍ അനിവാര്യമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കണം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഹര്‍ജിയിലാണ് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കും. ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കോടതി വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :