ചെന്നൈ|
jibin|
Last Updated:
ശനി, 11 ജൂലൈ 2015 (10:46 IST)
കേന്ദ്ര സര്‍ക്കാരിന്റെ ഓഡിയോ വീഡിയോ സാമൂഹ്യസൈറ്റ് പ്രചരണം വഴി പത്തുലക്ഷത്തോളം പേർ പാചകവാതക സബ്സിഡി ഒഴിവാക്കിയതായി എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുമായി ബന്ധപ്പെടുത്തി 15.3 കോടി ജനങ്ങളാണ് പാചകവാതകം ഉപയോഗിക്കുന്നത്. ഇവർക്ക് ഒരു വർഷം 12 സിലിണ്ടറുകൾ സബ്സിഡിയായി നൽകുന്നതിനു വേണ്ടി 40,000 കോടി രൂപയാണ് ചെലവാകുന്നത്.
ഒരു കോടി ജനങ്ങളെങ്കിലും സബ്സിഡി വേണ്ടെന്നു വയ്ക്കുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. 2.09 ലക്ഷം പേരാണ് ഉത്തർപ്രദേശിൽ മാത്രം സബ്സിഡി വേണ്ടെന്നു വച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ മഹാരാഷ്‌ട്ര നില്‍ക്കുന്നു. തെക്കന്‍ സംസ്‌ഥാനങ്ങളില്‍ 2.16 ലക്ഷം ഉപയോക്‌താക്കള്‍ സബ്‌സീഡി ഉപേക്ഷിച്ചു. 78,307 പേരുള്ള കര്‍ണാടകയാണ് ഒന്നാമത്. 67,096 പേര്‍ സബ്‌സീഡി വേണ്ടെന്ന് വെച്ച തമിഴ്‌നാടാണ് രണ്ടാമത്. 31,711 പേരുമായി ആന്ധ്രാപ്രദേശ് മുന്നാം സ്‌ഥാനത്തുണ്ട്.
ഓരോ ഉപയോക്‌താവും 12 എല്‍പിജികള്‍ക്കായുള്ള സബ്‌സീഡി വേണ്ടെന്ന് വെയ്‌ക്കുന്നതോടെ സര്‍ക്കാരിന് 40,000 കോടിയാണ് ലാഭമായി മാറുന്നത്. ഒരു കോടിയിലധികം ഉപയോക്‌താക്കള്‍ സബ്‌സീഡി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായി ഉന്നതയിലുള്ളവര്‍ പാചകവാതക സബ്സിഡി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.