പ്രശസ്ത നടി സിമ്രാൻ സിംഗ് മരിച്ചനിലയിൽ, ദുരുഹത പരത്തി തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 5 ജനുവരി 2019 (18:56 IST)
പ്രശസ്ത ഒഡിയ സിനിമാ താരം സിമ്രാൻ സിംഗിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഡീഷയിലെ സംബൽപൂരിൽ മഹാനദി പാലത്തിന് കീഴിലാണ് സിം‌മ്രാൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽനിന്നും ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസിന്റെ പ്രാഥമിക നിഗമനം. അത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകളാണ് ദുരൂഹത പരത്തുന്നത്.

അതേസമയം സിമ്രാൻ സിംഗിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപനവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :