വ്യാജ വിദ്യാഭ്യാസ യോഗ്യത; സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുമെന്ന് കോടതി

Last Updated: ബുധന്‍, 24 ജൂണ്‍ 2015 (14:51 IST)
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശ പത്രികയില്‍ വ്യാജ വിദ്യാഭ്യാസ വിവരങ്ങളാണ്
നല്‍കിയത് എന്ന ആരോപണത്തില്‍
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുമെന്ന്
കോടതി. മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചു. മതിയായ തെളിവുകളുണ്ടെങ്കില്‍ കേസ് എടുക്കാമെന്നും പട്യാലഹൌസ് കോടതി വ്യക്തമാക്കി.

നാമനിര്‍ദേശ പത്രികയില്‍ സ്മൃതി വ്യാജ വിദ്യാഭ്യാസ വിവരങ്ങളാണ്
നല്‍കിയത് എന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശംരാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകള്‍ക്കായി വ്യത്യസ്‌ത വിദ്യാഭ്യാസ യോഗ്യതകളാണു മന്ത്രി രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു പരാതിയില്‍ പറയുന്നത്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി നല്‍കിയ സത്യവാങ്‌മൂലത്തില്‍ 1996ല്‍ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ബിഎ ബിരുദം കരസ്ഥമാക്കിയെന്ന്‌ അവകാശപ്പെടുന്നു. എന്നാല്‍
2011 ല്‍ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോള്‍ വിദൂരവിഭ്യാഭ്യാസപദ്ധതി വഴി മറ്റൊരു സര്‍വകലാശാലയില്‍ നിന്നു ബികോം ഒന്നാംപേപ്പര്‍ കരസ്ഥമാക്കിയെന്നാണു രേഖപ്പെടുത്തിയിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :