പിന്നോക്കവിഭാഗക്കാര്‍ മതം മാറിയാലും സംവരണം തുടരാമെന്ന് ഹൈക്കോടതി

ചെന്നൈ| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (14:31 IST)
പിന്നോക്കവിഭാഗക്കാര്‍ മതം മാറിയാലും സംവരണം തുടരാമെന്ന് ഹൈക്കോടതി. ഇസ്‌ലാം മതത്തിലേക്ക് മതം മാറിയ ആര്‍ അയേഷ എന്ന ആയിഷ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി. 2005ലാണ് ഹിന്ദു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അയേഷ ഇസ്‌ലാം മതം സ്വീകരിച്ചത്.

2005 -ലാണ് അയേഷ മതംമാറിയത്. 2014-ല്‍ മുസ്ലിം ലബ്ബായ് വിഭാഗക്കാരിയാണെന്ന സമുദായ സാക്ഷ്യപത്രം അയേഷയ്ക്ക് ലഭിച്ചിരുന്നു.ലബ്ബായ് വിഭാഗം തമിഴ്‌നാട്ടില്‍ പിന്നോക്ക സമുദായമാണ്.
മുസ്ലീം ലബ്ബായ് വിഭാഗക്കാരിയായ ആയിഷ സര്‍ക്കാര്‍ സര്‍വ്വീസില്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക്
എഴുത്തുപരീക്ഷയില്‍ പാസ്സായിരുന്നു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച തമിഴ്‌നാട് പി എസ് സി
അധികൃതര്‍ ആയിഷ ജന്മനാ മുസ്ലിം അല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനം നിഷേധിച്ചു.

ഇതേത്തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ നിയമനത്തിനുള്ള പ്രായപരിധി 30 വയസ്സാണ്. പിന്നോക്കവിഭാഗക്കാര്‍ക്ക് ഇതില്‍ ഇളവുണ്ട്. ആയിഷയ്ക്ക് 32 വയസ്സായെന്നും പിന്നോക്ക വിഭാഗക്കാരിയല്ലാത്തതിനാല്‍ ജോലിക്ക് പരിഗണിക്കാനാവില്ലെന്നുമായിരുന്നു പി എസ് സിയുടെ വിശദീകരണം. എന്നാല്‍ ഹിന്ദു പിന്നോക്ക വിഭാഗക്കാരിയായിരുന്ന ആയിഷ ഇസ്ലാമിലേക്ക് മതംമാറിയെങ്കിലും പിന്നോക്ക വിഭാഗക്കാരിയായി തുടരുമെന്ന് കോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :