ആര്‍ജിച്ച കരുത്തുമായി കൊടുങ്കാറ്റായി രാഹുല്‍ മടങ്ങിവരും, മോഡിക്കെതിരെ അണിനിരത്തുക ജനലക്ഷങ്ങളെ

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (15:13 IST)
രാഷ്ട്രീയ അജ്ഞാത വാസം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിവരുന്നത് കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കാനാണെന്ന് സൂചന. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പടുകൂറ്റന്‍ റാലികളും ജനകീയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതിയെന്നാണ് വിവരം.

പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അജ്ഞാത വാസത്തില്‍ കഴിയുന്ന രാഹുല്‍ ഗാന്ധി ഏപ്രില്‍ 19-ന് ന്യൂഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള കര്‍ഷക റാലിയില്‍ രാജ്യമെമ്പാടുംനിന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ലക്ഷങ്ങല്‍ റാലിയില്‍ അണിചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് തൊട്ടുതലേന്നാണ് കര്‍ഷക റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പരമാവധി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.
അതേസമയം കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും നേരിടാന്‍ മഹാ സമ്പര്‍ക്ക് അഭിയാന്‍ എന്ന ജനസമ്പക്കര്‍ക്ക പരിപാടി കേന്ദ്രസര്‍ക്കാരും ബിജെപിയു പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വരുന്ന കൊടുങ്കാറ്റിനെ ചായക്കോപ്പയില്‍ ഒതുക്കാമെന്നാണ് ബിജെപി കരുതുന്നത്.

പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് ബിജെപി സര്‍ക്കാരെന്ന് സ്ഥാപിക്കുന്നതിനായും രാഹുല്‍ ഗാന്ധിയേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നതിനായുമാണ് റാലികൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ആരോപണത്തിന്റെ മുനയൊടിക്കാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാഴ്ത്താനുമാണ് ബിജെപി കാത്തിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ
താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍
സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം ...

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് ...