മുംബൈ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (11:45 IST)
വീസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ രാജ്യാന്തര സംവിധാനങ്ങള്‍ക്കു ബദലായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ആവിഷ്കരിച്ച ' റൂപേ കാര്‍ഡുകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വ്യാപാര ഇടപാടുകള്‍ക്ക് ഉപയോഗിക്കാം.
ഇനിമുതല്‍ റൂപേ കാര്‍ഡുകള്‍ ഇനി ട്രെയിന്‍ ബസ് , വിമാന ടിക്കറ്റുകള്‍ ഓണ്‍ ലൈനായി വാങ്ങുന്നതുള്‍പ്പെടെയുള്ള
ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് പേയ്മെന്റ് കോര്‍പറേഷന്‍ അറിയിച്ചു. പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന റൂപേ കാര്‍ഡുകളാണ് ഇ - വിപണികളില്‍ ഉപയോഗിക്കാനാവുക. വീസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ വിദേശ പണമിടപാടു കാര്‍ഡുകള്‍ക്കു പകരമായി റിസര്‍വ് ബാങ്ക് ആവിഷ്കരിച്ചതാണ് റൂപെ കാര്‍ഡുകള്‍. 14 കോടി റൂ പേ കാര്‍ഡുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്കുകള്‍.