ന്യുഡല്‍ഹി:|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (16:43 IST)
വിവാദമായ 4 ജി പരസ്യം പിന്‍വലിക്കണമെന്ന്
ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെലിനോട് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.ഒരു എയര്‍ടെല്‍ ഉപയോക്താവ് നല്‍കിയ പരാതിയിലാണ് ആസ്‌കിയുടെ നടപടി.
എയർടെൽ പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആസ്‌കി കുറ്റപ്പെടുത്തി. എയര്‍ടെല്‍ ഏറ്റവും വേഗതയുള്ള നെറ്റ് വര്‍ക്കാണെന്നും ഇതിനേക്കാള്‍ വേഗതയുള്ളതാണ് നിങ്ങളുടെ നെറ്റ്‌വര്‍ക്കെങ്കില്‍ ആജീവാനന്തം നിങ്ങളുടെ മൊബൈല്‍ ഡേറ്റാ ബില്‍ എയര്‍ടെല്‍ അടക്കുമെന്നുമായിരുന്നു എയര്‍ടെല്‍ 4 ജിയുടെ പരസ്യത്തിലെ വാഗ്ദാനം.
ഒക്ടോബര്‍ 7 മുന്‍പ് പരസ്യം പിന്‍വലിക്കുകകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നാണ് ആസ്‌കി എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.