‘അയാള്‍ കഴുത്തറുക്കാന്‍ ശ്രമിച്ചു; മരിച്ചതുപോലെ കിടന്നതുകൊണ്ട് മാത്രം താന്‍ രക്ഷപ്പെട്ടു’- വെളിപ്പെടുത്തലുമായി താനെ കൂട്ടക്കൊലയിലെ ഇര സുബിയ ഭാർമര്‍

മഹാരാഷ്ട്ര, താനെ, കൂട്ടക്കുരുതി maharashtra, thane, murder, hansal
മുംബൈ| aparna shaji| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (12:31 IST)
മഹാരാഷ്ട്രയിലെ താനെയിൽ സ്വന്തം കുടുംബത്തിലെ 14 പേരെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപെട്ടത് സഹോദരി സുബിയ മാത്രം. ഹൻസൽ കഴുത്തുമുറിച്ച് സുബിയാ ഭാർമറെ കൊല്ലാൻ ശ്രമിച്ചുവെങ്കിലും മരിച്ചത് പോലെ കിടന്നതാണ് യുവതിക്ക് ജീവൻ തിരിച്ച് ലഭിക്കാൻ കാരണമായത്. ഹൻസൽ ജീവൻ ഒടുക്കിയതിനു ശേഷം സുബിയ ജനലിലൂടെ അയൽക്കാരെ ഉണർത്തുകയായിരുന്നു.

മനുഷ്യമനസ്സാക്ഷികളെ ഞെട്ടിച്ച കൂട്ടക്കുരുതിയുടെ വിവരങ്ങൾ പൊലീസിനു നൽകിയത് സുബിയ തന്നെയാണ്. ജീവിതകാലം മുഴുവനും ഇത് തന്നെ വേട്ടയാടുമെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
കഴുത്തറുത്തപ്പോൾ അലറികരഞ്ഞെങ്കിലും ഹൻസൽ തന്റെ വായ പൊത്തിപ്പിടിച്ചതിനാൽ ശബ്ദം പുറത്തു വന്നില്ല. മരിച്ചതുപോലെ അഭിനയിച്ചു കിടക്കുക മാത്രമായിരുന്നു വഴിയെന്നും പിന്നീട് അവസരം ലഭിച്ചപ്പോൾ നിലവി‌ളിക്കുകയായിരുന്നെന്നും ഇവർ പൊലീസിനെ അറിയിച്ചു.

ഹൻസൽ വരേക്കർ നടത്തിയ കൂട്ടക്കുരുതിയിൽ ഹൻസലിന്റെ മാതാപിതാക്കളും മൂന്നു സഹോദരിമാരും ഭാര്യയും രണ്ടു പെൺമക്കളുമടക്കം എട്ടുകുട്ടികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഹൻസലിനെ ഇത്തരമൊരു
കൃത്യത്തിനു പ്രേരിപ്പിക്കാൻ കാരണമെന്തെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :