രാജ്യത്തിന്റ് ഭരണഘടനയിലും നിയമ വ്യവസ്ഥയിലും വിശ്വാസമുള്ള ഭാരതീയനാണ് താനെന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (19:50 IST)
രാജ്യത്തിന്റ് ഭരണഘടനയിലും നിയമ വ്യവസ്ഥയിലും വിശ്വാസമുള്ള ഭാരതീയനാണ് താനെന്ന് കനയ്യ കുമാര്‍. പട്യാല കോടതിയില്‍ വിചാരണയ്‌ക്ക് മുമ്പായി മജിസ്‌ട്രേറ്റിന്‌ മുമ്പാകെയായിരുന്നു കനയ്യ കുമാര്‍ ഇങ്ങനെ പറഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ജെ എന്‍ യു വിദ്യാര്‍ത്ഥിയായ കനയ്യയെ അറസ്റ്റു ചെയ്തത്.

‘ഞാനൊരു രാജ്യദ്രോഹിയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ ദയവു ചെയ്ത് ജയിലിലടയ്ക്കൂ. മാധ്യമവിചാരണകള്‍ വേദനിപ്പിക്കുന്നതാണ്. എനിക്കെതിരെ തെളിവുകളൊന്നും ഇല്ലെങ്കില്‍ അത് വ്യക്തമാകുന്നതു വഴി ഇത്തരം മാധ്യമവിചാരണകള്‍ ഒഴിവാക്കാനാകും’ - കനയ്യ കുമാര്‍ പറഞ്ഞു.

പട്യാല കോടതിയിലെ സംഘര്‍ഷത്തിനൊടുവില്‍ വിവരം അന്വേഷിക്കാനായി എത്തിയ അഭിഭാഷകര്‍ക്കും മുമ്പിലും കനയ്യ മനസ്സു തുറന്നു. കോടതിയില്‍ എത്തിച്ചപ്പോള്‍ ഒരു ആള്‍ക്കൂട്ടം ആക്രമിച്ചെന്നും ഉടന്‍ തന്നെ പൊലീസ്‌ കോടതി മുറിയിലേക്ക്‌ കൊണ്ടുപോവുകയും തന്നെ സംരക്ഷിക്കുന്നതില്‍ അവര്‍ കഴിവതും ശ്രമിക്കുകയും ചെയ്‌തെന്നും കനയ്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :