തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ 170പേര്‍ കോടീശ്വരന്മാര്‍‍‍; വിദ്യാഭ്യാസ യോഗ്യതയില്‍ പശ്ചിമബംഗാള്‍ മുന്നില്‍; കേരളത്തിനും ഉണ്ട് ചില നേട്ടങ്ങള്‍!

അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, കേരളം , അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ വിജയിച്ച എം എല്‍ എമാരില്‍ പകുതിയോളം പേരും കോടീശ്വരന്മാരാണെന്ന് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അസോസി

തമിഴ്നാട്, കേരളം, അസം, പശ്ചിമ ബംഗാൾ Thamilnadu, Keralam, Assam, Bengal
തമിഴ്നാട്| rahul balan| Last Updated: ശനി, 21 മെയ് 2016 (15:08 IST)
അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, കേരളം , അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ വിജയിച്ച എം എല്‍ എമാരില്‍ പകുതിയോളം പേരും
കോടീശ്വരന്മാരാണെന്ന് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അസോസിയേഷൻ നടത്തിയ സർവേ വ്യക്തമാക്കുന്നു. നാമനിര്‍ദേശം നല്‍കിയ സമയത്ത് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. എന്നാല്‍ സത്യവാങ്ങ്മൂലത്തില്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ സമ്പത്ത് ഇവര്‍ക്കുണ്ടെന്നാണ് എ ഡി ആർ അധികൃതര്‍ വ്യക്തമാക്കുന്നത്.

കണക്കുകള്‍ പ്രകാരം മുന്‍പന്തിയിലുള്ള പുതുച്ചേരിയിലെ 83 ശതമാനം എം എല്‍ എമാരും കോടീശ്വരന്മാരാണ്. രണ്ടാം സ്ഥാനത്ത് 76 ശതമാനത്തോടെ തമിഴ്നാടും 56 ശതമാനത്തോടെ അസം മൂന്നാം സ്ഥാനത്തുമാണ്. കോടീശ്വരന്മാരുടെ കാര്യത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബംഗാളിലും(34%) കേരളത്തിലുമാണ്(44%).

ഇതില്‍ പുതുച്ചേരിയിലെ 30 എം എല്‍ എമാരില്‍ 25 പേരും കോടീശ്വരന്മാരാണ്. അതേസമയം, തമിഴ്നാട്ടില്‍ 224 എം എല്‍ എമാരില്‍ 170 പേരാണ് കോടീശ്വരന്മാരായുള്ളത്. അസമിലെ 120 എം എല്‍ എമാരില്‍ 72 പേരും കേരളത്തിലെ 140 എം എല്‍ എമാരില്‍ 60 പേരും കോടീശരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

കേരളത്തിലെ എന്‍ സി പി നേതാവായ തോമസ് ചാണ്ടിയുടെ സ്വത്ത് 92.37 കോടിയോളമാണ്.
അസം ഗണപരിഷത്തിന്റെ നേതാവായ നരേന്‍ സോനോവാലിന്റേത് 33.94 കോടിയും. പുതുച്ചേരിയിലെ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവായ അശോക് ആനന്ദിന്റെ ആസ്തി 124 കോടിയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എം എല്‍ എ ആയ വസന്തകുമാറിന്റേതാണ്. തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 337 കോടിയാണ്. അതേസമയം, മുഖ്യമന്ത്രി ജയലളിതയ്ക്ക് 113 കോടിയുടെ സമ്പത്തുണ്ട്.

വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബംഗാളിലെ എം എല്‍ എമാരാണ്. ബംഗാളില്‍ 10 എം എല്‍ എമാര്‍ ഡോക്ട്രേറ്റ് ലഭിച്ചവരാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലെ 5 എം എല്‍ എമാര്‍ക്കും ഡോക്ട്രേറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ 480 പേരും ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യ്കതമാക്കുന്നു.

നാഷണല്‍ ഇലക്ഷന്‍ വാച്ച് ഗ്രൂപ്പ് ഇപ്പോള്‍ തെഅരഞ്ഞെടുക്കപ്പെട്ട 812 എം എല്‍ എമാര്‍ നല്‍കിയ സത്യവാങ്ങ്മൂലര്‍ത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ...

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് ...

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന
വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. കോവിഡ് കാലത്തെ വാക്‌സിന്‍ നയം ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്
ജോലിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങിനിടെ മേഘ സുകാന്തുമായി അടുപ്പത്തീലായിരുന്നു.ജോലിയില്‍ ...