ഗുജറാത്ത്‌ കലാപത്തിനു പിന്നില്‍ മോഡിയുടെ ഗൂഢാലോചന; ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഗുജറാത്ത്‌ കലാപത്തിനു പിന്നില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയുടെ ഗൂഢാലോചനയാണെന്നു കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിങ്‌ ആരോപിച്ചു

2002ല്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ക്രൂരമായ സംഭവത്തിന് മോഡി മാത്രമാണ് ഉത്തരവാദിയെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. മുന്‍ എംപി പപ്പുയാദവിന്റെ പുസ്‌തക പ്രകാശനച്ചടങ്ങിലായിരുന്നു ദിഗ്‌വിജയ്‌ സിങ്ങിന്റെ വിവാദ പരാമര്‍ശം.

ബിജെപിക്കും ആര്‍എസ്‌എസിനും എതിരെ നയിക്കുന്ന സമരം തികച്ചും പ്രത്യയശാസ്‌ത്രപരമാണെന്നും മതവികാരങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നേതാക്കന്മാരെ അംഗീകരിക്കാനാവില്ലെന്നും സിങ്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :