rahul balan|
Last Modified ചൊവ്വ, 17 മെയ് 2016 (18:17 IST)
വിപണിയി എത്തുന്ന കാറുകളുടെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്താനാണ് ക്രാഷ് ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകളാണ് പരാജയപ്പെട്ടത്. റിനോള്‍ട്ട് ക്വിഡ്, മാരുതി സുസുക്കി സെലേറിയോ, മാരുതി സുസുക്കി ഈക്കോ, മഹീന്ദ്രാ സ്‌കോര്‍പിയോ, ഹ്യുണ്ടായി ഇയോണ്‍ എന്നീ കാറുകളാണ് ടെസ്റ്റില്‍ തവിടുപൊടിയായത്. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമാണ്(എന്‍സിഎപി)യാണ് ക്രാഷ് ടെസ്റ്റ് സംഘടിപ്പിച്ചത്.
ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് അടക്കം ഒരു കാര്‍ പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുന്ന തരത്തിലാണ് കാറിന്റെ സംവിധാനങ്ങളെന്നുമാണ് ടെസ്റ്റിന് ശേഷം ഗ്ലോബല്‍ എന്‍ സി എ പി സെക്രട്ടറി ഡേവിഡ് വാര്‍ഡ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മിനിമം ക്രാഷ് ടെസ്റ്റില്‍ വിജയം ഉറപ്പാക്കണമെന്ന് കാര്‍ കമ്പനികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
64 കിലോമീറ്റര്‍ വേഗതില്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. രണ്ട് സ്റ്റാറുകളാണ് കാറുകള്‍ക്ക് ടെസ്റ്റില്‍ ലഭിച്ചത്. മാരുതി സുസുക്കി സെലേറിയോ നേടിയത് ഒരു നക്ഷത്രം മാത്രമാണ്.
എയര്‍ബാഗുകള്‍, എ ബി എസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. ഇത്തരം സംവിധാനങ്ങളില്ലാതെ കാറുകള്‍ നിരത്തിലെത്തിക്കാന്‍ പല വിദേശരാജ്യങ്ങളും അനുവദിക്കാറില്ല. മിക്ക എന്‍ട്രി ലെവല്‍ കാറുകള്‍ക്കും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ടെസ്റ്റില്‍ കണ്ടെത്തി.
അതേസമയം, ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്ന ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്ന ആശയത്തെ ഗ്ലോബല്‍ എന്‍ സി എ പി അനുമോദിച്ചു. ക്രാഷ് ടെസ്റ്റ് സംവിധാനം നിലവില്‍ വരുന്നതോടെ കാറുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുമെന്ന് ഡേവിഡ് വാര്‍ഡ് പറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം