ആകാശയാത്ര ഒരു സ്വപ്‌നമായി കരുതുന്നവര്‍ക്ക് 511 രൂപയ്ക്ക് യാത്രാസൌകര്യമൊരുക്കി സ്‌പൈസ്‌ ജെറ്റ്‌!

വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം സൃഷ്‌ടിച്ച് ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കാന്‍ സ്‌പൈസ്‌ ജെറ്റ്‌ രംഗത്ത്

ന്യൂഡല്‍ഹി, സ്‌പൈസ്‌ ജെറ്റ്‌, എയര്‍ ഏഷ്യ new delhi, spice jet, air asia
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 17 മെയ് 2016 (15:01 IST)
ആകാശയാത്ര ഒരു സ്വപ്‌നമായി കരുതിയിരുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം സൃഷ്‌ടിച്ച്
ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കാന്‍ സ്‌പൈസ്‌ ജെറ്റ്‌ രംഗത്ത്‌. തങ്ങളുടെ എയര്‍ലൈന്‍സിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മൂന്ന്‌ ദിവസത്തേക്ക്‌ പ്രത്യേക ഇളവുകളോട്‌ കൂടിയ നിരക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‍.

511 രൂപ മുതല്‍ ആഭ്യന്തരയാത്ര നടത്താമെന്നാണ് സ്‌പൈസ്‌ ജെറ്റിന്റെ വാഗ്‌ദാനം. വിദേശയാത്രയാണെങ്കില്‍ നികുതികളെല്ലാം ഒഴിവാക്കി 2,111 രൂപ മുതല്‍ തുടങ്ങും. 2016 മെയ്‌ 17 മുതല്‍ 19 വരെയാണ്‌ ബുക്കിംഗ്‌. 2016 ജൂണിനും 2016 സെപ്‌തംബറിനും ഇടയില്‍ യാത്ര ചെയ്യാനാകും. അന്താരാഷ്‌ട്ര യാത്രകള്‍ 2016 ജൂണ്‍ 1 നും 2016 ജൂലൈയ്‌ക്കും ഇടയില്‍ നടത്തിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌പൈസ്‌ ജറ്റ്‌ നെറ്റ്‌വര്‍ക്കിലുള്ള ഡയറക്‌ട് ഫ്‌ളൈറ്റുകള്‍ക്ക്‌ മാത്രമായിരിക്കും ഈ സൗകര്യം ബാധകമാകുന്നത്.

ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം സേവനം എന്ന നിലയിലാണ് നിയന്ത്രിതമായി മാത്രം നല്‍കുന്ന ഈ ടിക്കറ്റുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്‌. 2014 ജൂണ്‍ മുതല്‍ 2.5 ദശലക്ഷം യാത്രക്കാര്‍ പൂര്‍ത്തിയായിതിന്റെ ആഘോഷമായി ഇന്നലെ മെയ്‌ 18 വരെയുള്ള റിട്ടേണ്‍ ടിക്കറ്റില്‍ എയര്‍ ഏഷ്യ സമാനമായ ഒരു ഇളവ്‌ പ്രഖ്യാപിച്ചിരുന്നു. ആഗസ്‌റ്റ് 1 മുതല്‍ നവംബര്‍ 30 വരെയാണ്‌ ഇതിനായി സമയം അനുവദിച്ചിരുന്നത്‌. ഇന്ത്യയിലെ ഏഴ്‌ സ്‌ഥലങ്ങളിലേക്കും വിദേശ യാത്രയില്‍ ദക്ഷിണകിഴക്കന്‍ ഏഷ്യയിലേക്കും ന്യൂസിലന്റിലേക്കും ഓസ്‌ട്രേലിയയിലേക്കുമായിരുന്നു ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :