നാഗ്പൂര്|
rahul balan|
Last Modified ബുധന്‍, 25 മെയ് 2016 (13:41 IST)
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആമ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) യെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളാണെന്ന് ആര്‍ എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറിലൂടെയാണ് ആര്‍ എസ് എസ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിന് കേന്ദ്രം സംസ്ഥാന പൊലീസിനെ പ്രാപ്തരാക്കണം. അതുവരെ അഫ്‌സ്പ നിലനിര്‍ത്തണമെന്നും ആര്‍ എസ് എസ് അഭിപ്രായപ്പെട്ടു.
കനയ്യക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ആര്‍ എസ് എസ് ഉന്നയിച്ചത്. കനയ്യയേപ്പോലുള്ളവരാണ് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ ദേശവിരുദ്ധമായ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യദ്രേഹികളെ പാര്‍ലമെന്റിലും പ്രതിരോധിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാണെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് നിലവില്‍ അഫ്‌സ്പ നിലനില്‍ക്കുന്നത്. ജമ്മുകാശ്മീരില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായ പി ഡി പി നിയമത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ നിയമത്തിന് അനുകൂലമായ നിലപാടാണ് ബി ജെ പി എടുത്തത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം