ബഡാ രാജനായി മോഹന്‍ലാല്‍ വന്നപ്പോള്‍ !

മോഹന്‍ലാലിന്‍റെ ബഡാ രാജന്‍ അവതാരം!

Abhimanyu, Mohanlal, Priyadarshan, Bada Rajan, Shaji Kailas, Renjith, അഭിമന്യു, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ബഡാരാജന്‍, ഷാജി കൈലാസ്, രഞ്ജിത്
Last Modified ബുധന്‍, 15 ജൂണ്‍ 2016 (21:17 IST)
1983ല്‍ വെടിയേറ്റ് വീഴും വരെ ബോംബെ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു രാജന്‍ മഹാദേവ് നായര്‍ എന്ന ബഡാ രാജന്‍. തിലക് നഗറില്‍ നിന്ന് ബോംബെയെ നിയന്ത്രിച്ച ആ ഡോണിന്‍റെ ജീവിതകഥയില്‍ നിന്നാണ് പ്രിയദര്‍ശന്‍ ‘അഭിമന്യു’ എന്ന സിനിമ കണ്ടെത്തുന്നത്.

ടി ദാമോദരന്‍റെ തിരക്കഥയിലാണ് ബഡാ രാജന്‍റെ ജീവിതം പ്രിയദര്‍ശന്‍ സിനിമയാക്കുന്നത്. 1991ല്‍ റിലീസായ സിനിമ മെഗാഹിറ്റായി മാറി എന്നുമാത്രമല്ല, മലയളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമകളില്‍ മുന്‍‌നിരയില്‍ ഇടം‌പിടിക്കുകയും ചെയ്തു.

ഹരിയണ്ണ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഗീത, ശങ്കര്‍, ജഗദീഷ്, സുകുമാരി, കൊച്ചിന്‍ ഹനീഫ, ഗണേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗണേഷ്കുമാര്‍ ഈയിടെ പറഞ്ഞത്, അഭിമന്യു പോലെ ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സിനിമ ഇക്കാലത്തുപോലും ഉണ്ടാകുന്നില്ല എന്നാണ്.

തോട്ടാ തരണിയുടെ കലാസംവിധാനവും ജീവയുടെ ഛായാഗ്രഹണവും ഈ സിനിമയ്ക്ക് മാറ്റുകൂട്ടി. രവീന്ദ്രനായിരുന്നു ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. കൈതപ്രത്തിന്‍റേതായിരുന്നു വരികള്‍. “കണ്ടുഞാന്‍ മിഴികളില്‍...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനമായി വിലയിരുത്തപ്പെടുന്നു.

ജോണ്‍സണായിരുന്നു അഭിമന്യുവിന്‍റെ പശ്ചാത്തല സംഗീതം. ആര്‍ദ്രമായ പ്രണയവും രക്തം കിനിയുന്ന ക്രൈം രംഗങ്ങളും ഇടകലര്‍ന്ന ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതമായിരുന്നു ജോണ്‍സണ്‍ നല്‍കിയത്.

മികച്ച നടനും മികച്ച എഡിറ്റര്‍ക്കും മികച്ച ശബ്ദസന്നിവേശകനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ അഭിമന്യു നേടി.

ഈ സിനിമയില്‍ ഒട്ടേറെ അധോലോക നായകന്‍‌മാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുതലിയാര്‍(പൂര്‍ണം വിശ്വനാഥന്‍), അബ്ബാസ് അലി(രാമി റെഡ്ഡി), അമര്‍ ബാഖിയ(മഹേഷ് ആനന്ദ്) എന്നീ കഥാപാത്രങ്ങളെ അഭിമന്യു കണ്ടവര്‍ ഇന്നും ഓര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്
പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന്, കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത
റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ഇതിന് പുറമെ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ചില അനാവശ്യ വ്യക്തികള്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തി മുന്‍ഗണന ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...