ബൈക്ക് മോഷണം:മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ചങ്ങനാശേരി| Sajith| Last Modified ശനി, 9 ജനുവരി 2016 (11:09 IST)
ബൈക്ക് മോഷണം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മുക്കട കുറ്റിമാക്കല്‍ രജ്ജിത്(19),പ്ലാച്ചേരി കാരയ്ക്കാട്ട് മാര്‍ട്ടിന്‍ ജേക്കബ്(19),പുതുമന നിര്‍മ്മല്‍(19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കോളേജിലെ എം ബി എ വിദ്യാര്‍ത്ഥി കരണ്‍ മനോഹരന്‍ എന്നയാളുടെ ആഡംബര ബൈക്കായ ഡ്യൂക് ബൈക്ക് മോഷ്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. താക്കോല്‍ കാണാതായതിനെ തുടര്‍ന്ന് കോളേജില്‍ തന്നെ വച്ചിരുന്ന ബൈക്ക് പിന്നീട് കാണാതാവുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോളേജിന് അടുത്തുള്ള റോഡിലെ ക്യാമറ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിച്ച ബൈക്ക് ആദ്യം മണിമലയില്‍ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പ്രതികളെ ചോദ്യം ചെയ്ത് ബൈക്ക് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :