കോട്ടയം|
jibin|
Last Modified ശനി, 2 ജനുവരി 2016 (14:02 IST)
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് എന്‍എസ്എസെന്ന് കർദ്ദിനാൾ ബസേലിയസ് ക്ളിമിസ് കത്തോലിക്ക ബാവ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് വേണ്ടി മന്നത്ത് പദ്മാനാഭൻ എൻഎസ്എസിനെ ഉപയോഗിച്ചിട്ടില്ല. ആർക്കും ദോഷം ഉണ്ടാക്കുന്ന തരത്തിൽ എൻഎസ്എസ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും
പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
സമുദായത്തിന്റെ വളർച്ചയാണ് മന്നത്ത് പദ്മനാഭൻ ലക്ഷ്യമിട്ടത്. വിഭാഗീയതയെ ഒരിക്കലും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിഭാഗീയത നാടിന് ദോഷമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ബഹുസ്വരത നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്.
അത് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു.
അതേസമയം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പിന്തുണച്ച് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല രംഗത്തെത്തി. ബിജെപിക്കെതിരെയുള്ള സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ ജനം ഏറ്റെടുത്തുവെന്ന് ചെന്നിത്തല പറഞ്ഞു. പെരുന്നയില്‍ മന്നംജയന്തി സമ്മേളനത്തില്‍ സംസാരിക്കുകവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.