കാനം കരുത്തുകാട്ടി; ദിവാകരനും മുല്ലക്കരയ്ക്കും മന്ത്രിസ്ഥാനമില്ല; മന്ത്രിമാരാകാന്‍ 4 പുതുമുഖങ്ങള്‍, സി പി ഐ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ !

സുനില്‍കുമാറും ചന്ദ്രശേഖരനും രാജുവും തിലോത്തമനും മന്ത്രിമാര്‍

Kanam, Mullakkara, V S Sunilkumar, Divakaran, CPI, Pinarayi, കാനം, മുല്ലക്കര, വി എസ് സുനില്‍കുമാര്‍, ദിവാകരന്‍, സി പി ഐ, പിണറായി
തിരുവനന്തപുരം| Last Modified തിങ്കള്‍, 23 മെയ് 2016 (13:33 IST)
സി പി ഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും കരുത്തുകാട്ടിയപ്പോള്‍ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും രത്നാകരനും മന്ത്രിസഭാപ്രവേശം നഷ്ടമായി. നാല് പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ സി പി ഐയുടെ മന്ത്രിമാരാകും.

ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവരാണ് സി പി ഐയുടെ മന്ത്രിമാരാവുക. വി ശശി ഡെപ്യൂട്ടി സ്പീക്കറാകും. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സി ദിവാകരന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്.

സംസ്ഥാന കൌണ്‍സിലിന്‍റേതാണ് ഈ തീരുമാനം. വളരെ നാടകീയമായ രംഗങ്ങള്‍ക്കാണ് മന്ത്രിമാരെ തീരുമാനിക്കാനുള്ള സി പി ഐ യോഗങ്ങള്‍ സാക്‍ഷ്യം വഹിച്ചത്. തനിക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന എക്സിക്യൂട്ടീവ് തീരുമാനം അറിഞ്ഞതോടെ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ നിന്ന് മുല്ലക്കര രത്നാകരന്‍ വിട്ടുനിന്നു.

തന്‍റെ സീനിയോറിറ്റി പോലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന് വികാരനിര്‍ഭരമായി സി ദിവാകരന്‍ സംസാരിച്ചെങ്കിലും അതൊന്നും സംസ്ഥാന കൌണ്‍സില്‍ അംഗീകരിച്ചില്ല. ഒടുവില്‍ നാല് പുതുമുഖങ്ങള്‍ സി പി ഐയുടെ മന്ത്രിമാരായി വരുമ്പോള്‍ കാനം രാജേന്ദ്രന്‍റെ നിലപാടുകളുടെ വിജയമായാണ് അത് വിലയിരുത്തപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത ...

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ...

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് ...

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ...

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്
75 വര്‍ഷമായി പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുളള നംഗലിനും ഭക്രയ്ക്കും ഇടയില്‍ ഓടുന്ന ...

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി ...

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)
ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടു പോകാത്ത വളരെ ബോള്‍ഡ് ആയ നേതാവാണ് പിണറായി ...

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് ...

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ഹൃദയസ്തംഭനം സംഭവിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നു.