ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്നു കാനം

തിരുവനന്തപുരം| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (18:57 IST)
പുതിയ പഞ്ചായത്തുകളുടെ രൂപവത്‌കരണം തടഞ്ഞ നടപടി ശരിവെച്ച ഡിവിഷന്‍ ബെഞ്ച്‌ വിധി സ്വാഗതാര്‍ഹമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പു കമ്മീഷനെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താത്‌പര്യത്തിനനുസരിച്ചു വാര്‍ഡ്‌വിഭജനം നടത്തിയതിനുള്ള തിരിച്ചടിയാണു കോടതിവിധിയെന്നും കാനം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :