കോഴിക്കോട് വെച്ച് ഈ മാസം 28 മുതല്‍ ഒക്‌ടോബര്‍ ഒന്നു വരെ നടത്താനിരുന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. സംസ്ഥാന വ്യാപകമായി ഒക്‌ടോബര്‍ രണ്ടിനു ആസിയാന്‍ കരാറിനെതിരെ സി പി എം നടത്തുന്ന മനുഷ്യചങ്ങല പരിപാടിക്കു പോഷക സംഘടനകളുടെ സഹകരണം ഉറപ്പാക്കുന്നത് മുന്‍നിര്‍ത്തിയാണ് സമ്മേളനം മാറ്റിയത്.
കോഴിക്കോട് വെച്ച് നടത്തുന്ന സമ്മേളന നടത്തിപ്പിനായി മേയര്‍ എം ഭാസ്കരന്‍ ചെയര്‍മാനായി സ്വാഗത സംഘം രൂപീകരിച്ച് അനുബന്ധ പരിപാടികള്‍ ആസൂത്രണം ചെയ്‌ത് വരികയായിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പു നവംബറില്‍ ആയതിനാല്‍ സമ്മേളനം അന്നുമുണ്ടാകില്ല.
അതേസമയം, പകരം സമ്മേളനം എന്ന് നടത്തും എന്നത് സംബന്ധിച്ച് പുതിയ തീയതി തീരുമാനിച്ചിട്ടില്ല.