കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (14:25 IST)
PRO
PRO
ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഹൈക്കോടതി അഭിഭാഷകന്‍ കെ തവമണിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേരളാ ബാര്‍ കൗണ്‍സിലാണ് അദ്ദേഹത്തിന് നോട്ടീസയച്ചത്.
ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം വ്യക്തമാക്കാനാണ് നോട്ടീസ്. നേരത്തെ ജഡ്ജി സിടി രവികുമാര്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മറിയിരുന്നു.
തവമണി വഴി ഹര്‍ജിക്കാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാലാണ് തന്റെ പിന്‍മാറ്റമെന്ന് ജഡ്ജി വെളിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ബാര്‍ കൗണ്‍സില്‍ അഡ്വ തവമണിക്ക് നോട്ടീസയച്ചത്.