കേരളത്തില്‍ എവിടെയാണ് കുഴല്‍മന്ദം?

രേണുക വേണു| Last Modified വെള്ളി, 4 ജൂണ്‍ 2021 (08:31 IST)

ചില സ്ഥലങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ ഈ സ്ഥലം എവിടെയാണെന്ന് നമുക്ക് സംശയം തോന്നാറില്ലേ? ചില വിചിത്രമായ സ്ഥലപ്പേരുകള്‍ കേരളത്തിലുണ്ട്. ഈയിടെയായി അങ്ങനെ ചര്‍ച്ചയായ സ്ഥലമാണ് കുഴല്‍മന്ദം. കേരളത്തില്‍ എവിടെയാണ് കുഴല്‍മന്ദം എന്നറിയുമോ? പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലാണ് കുഴല്‍മന്ദം എന്ന ബ്ലോക്ക് പഞ്ചായത്ത് വരുന്നത്. ആലത്തൂര്‍ നിയമസഭാ, ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് കുഴല്‍മന്ദം വരുന്നത്. ഇപ്പോള്‍ ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് നേരത്തെ കുഴല്‍മന്ദം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :