ക്രിമിനല്‍ കേസ് പ്രതികളെ സംരക്ഷിക്കുന്നതാണ് ഇടതു നിലപാട്; ജയരാജന്‍ സമൂഹത്തെ വെല്ലുവിളിക്കുന്നു- സുധീരന്‍

തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആശയക്കുഴങ്ങള്‍ ഒന്നുമില്ല

വിഎം സുധീരന്‍ , വി എം സുധീരന്‍ , സി പി എം , എംവി ജയരാജന്‍ , യു ഡി എഫ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (11:31 IST)
ഈ നിയമസഭ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ക്രിമിനല്‍ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നതാണ് ഇടതു നിലപാട്. സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്റെ പ്രസ്താവന സമാധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആശയക്കുഴങ്ങള്‍ ഒന്നുമില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ യുഡിഎഫിന് വിമതശല്യം കുറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിമതരായി രംഗത്തു വന്നാൽ അവർക്ക് പാർട്ടിയോടും മുന്നണിയോടും കൂറില്ലെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സുധീരൻ വ്യക്തമാക്കി.

കേസിന്റെ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറയുകയും ജാമ്യം കിട്ടിക്കഴിയുമ്പോള്‍ സമൂഹത്തെ വെല്ലു വിളിക്കുകയും ചെയ്യുന്ന രീതിയാണ് ജയരാജന്റെത്. അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ ക്രിമിനൽ കേസ് എടുക്കേണ്ടതാണ്. കേസുകളിൽപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടാണെന്നും സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :